April 17, 2026

എന്റെ മാനന്തവാടി: ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി.

0
IMG-20190127-WA0072
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം കണ്ട് കൊണ്ട് എന്റെ മാനന്തവാടി എന്ന
ഡോക്യുമെന്ററി നിർമ്മിക്കുന്നു.
ഏതൊക്കെ മേഖലകളിൽ എന്തൊക്കെ വികസനമാണ് കൊണ്ട് വരേണ്ടതെന്നും കാർഷിക ക്ഷീരമേഖലകളിലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുന്ന ഡോക്യുമെന്ററിയാണ് നിർമ്മിക്കുന്നത്.ഇതിന് പുറമെ ജനറൽ വിഭാഗങ്ങളിലും പൊതുവായ പ്രശ്നങ്ങളിലും പ്രളയം മൂലം തകർന്ന മേഖലകളിലും വരുത്തേണ്ട വികസനങ്ങളും ഡോക്യുമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു നിർവ്വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ. പൈലി, സ്റ്റാന്റിംങ്ങ്കമ്മറ്റി ചെയർപേഴ്സൺ ഖമർ ലൈല വെള്ളമുണ്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ എൻ.എം.ആൻറണി. പ്രീതരാമൻ.വത്സൻ.ദിനേശ്ബാബു.ഫാത്തിമബീഗം.ബിന്ദുജോൺ.ബി.ഡി.ഒ. പ്രദീപ്.രാജേഷ് എന്നിവർ സംബന്ധിച്ചു. ഡോക്യുമെൻററിയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ സ്റ്റാൻലി വില്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *