സി.ബി.എസ്ഇ പ്ലസ് ടു പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിന് മികച്ച ജയം
കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിന് മികച്ച ജയം
കല്‍പ്പറ്റ: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്കൂളിന് മികച്ച ജയം. തുടര്‍ച്ചയായ 19 ാം തവണയും നൂറ് ശതമാനം വിജയം നേടിയാണ് സ്കൂള്‍ മിന്നും നേട്ടം കൈവരിച്ചത്. പരീക്ഷ എഴുതിയ 57 വിദ്യാര്‍ഥികളില്‍ 37 പേര് ഡിസ്റ്റിംഗ്ഷനും 15 പേര് 90 ശതമാനത്തിന് മുകളിലും മാര്‍ക്ക് കരസ്ഥമാക്കി. ഫിസിക്സ് പരീക്ഷയില്‍ നൂറില്‍ നൂറും നേടിയ എം.എസ്. ദേവരഞ്ജിനി 482 മാര്‍ക്കോടെ സ്കൂള്‍ ടോപ്പറായി. ഫിസിക്സിന് പുറമേ എം.എസ്. ദേവരഞ്ജിനിക്ക് ഇംഗ്ലീഷിന്(98), എന്‍. ശ്വേത ഇംഗ്ലീഷ് (98), വിസമയ വിനോദ് (98) എന്നിവര്‍ ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി. സംസ്ഥാന തലത്തില്‍ ലിഡിയ തോമസ്(കംപ്യൂട്ടര്‍ സയന്‍സ്-99) ഉയര്‍ന്ന മാര്‍ക്ക് നേടി സ്കൂളിന് അഭിമാനമായി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജ്മെന്റും പിടിഎ യും അധ്യാപകരും അഭിനന്ദിച്ചു.
Leave a Reply