നിർദ്ദിഷ്ട കടമാൻതോട് പദ്ധതി ഉപേക്ഷിക്കണം: പകരം മിനി ഡാമുകൾ നിർമ്മിക്കണം’ ശാസ്ത്രസാഹിത്യ പരിഷത്ത്
വടു വൻചാൽ: വയനാടിന് സംഭരിക്കാവുന്ന 21 ടി.എം.സി. വെള്ളം ശേഖരിക്കുന്നതിനു വേണ്ടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒൻപതു പദ്ധതികളിലൊന്നായ കടമാൻതോട് പദ്ധതി ഉപേക്ഷിക്കുകയും പകരം വിവിധ നീർച്ചാലുകളിൽ ദശാംശം 2 ടി എം.സി വെള്ളം സംഭരിക്കാവുന്ന അഞ്ചു് മിനി ഡാമുകൾ പുല്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ നീർച്ചാലുകളിൽ നിർമ്മിക്കുകയും വേണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷത്തെ അതിവൃഷ്ടിയിൽപ്പോലും കുറവു മഴ ലഭിച്ച പ്രദേശമാണ് പുല്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകൾ. ഇവിടെ വരൾച്ച രൂക്ഷമാവുകയാണ്. ലഭിക്കുന്ന മഴവെള്ളം സംഭരിക്കുകയാണ് പരിഹാരം.
നിർദ്ദിഷ്ട കടമാൻതോടു പദ്ധതിയിലൂടെ ദശംശം ആറ് ടി.എം.സി ജലമാണ് സംഭരിക്കാനുദ്ദേശിക്കുന്നത് 'നാലായിരത്തി എണ്ണൂറേക്കറിൽ ജലസേചന മാണ് ലക്ഷ്യം. കൂടാതെ കുടിവെള്ള ലഭ്യതയും, ടൂറിസവും ,മത്സ്യകൃഷിയും സാദ്ധ്യമാക്കാമെന്ന് കരുതുന്നു.
ഇത്രയും വലിയ പദ്ധതി നടപ്പാക്കുമ്പോൾ കുടുതൽ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. പദ്ധതി പൂർത്തിയാകുവാൻ കാലതാമസമുണ്ടാകും. എല്ലാ പ്രദേശങ്ങളിലും ജലം എത്തിക്കുവാനും സാധ്യമല്ല. ഈ പദ്ധതിയ്ക്കു പകരം ഈ പ്രദേശത്തെ നീർച്ചാലുകളായ വേലിയമ്പം തോട്, കടമാൻതോട്, കന്നാരം പുഴ, മദ്ദളളി തോട് ,കൊളവള്ളി തോട് ,അമ്പതുതോട് ,ഡിപ്പോ തോട് എന്നിവയിൽ മുൻപ് സൂചിപ്പിച്ചതു പോലെ മിനി ഡാമുകൾ നിർമ്മിക്കുകയാണെങ്കിൽ കൂടുതൽ പ്രദ്ദേശം കൃഷിയോഗ്യമാക്കാം: കുടിവെള്ള പ്രശ്നവും പരിഹരിക്കാം. മത്സ്യകൃഷിക്കും സാധ്യതയുണ്ട്.ഇതോടൊപ്പം തന്നെ ധാരാളം ചെറുകുന്നു കളുള്ള ഈ പ്രദ്ദേശത്ത് രണ്ടു കുന്നുകൾ ചേരുന്ന സ്ഥലത്ത് ദശാംശം ഒന്ന് ടി.എം.സി ജലം സംഭരിക്കാൻ പറ്റുന്ന മിനി ഡാമുകൾ ഉണ്ടാക്കാൻ സാധിക്കും. അവശ്യമായ സ്ഥലം കൃഷിക്കാർക്ക് നഷ്ടം നല്കി സർക്കാർ ഏറ്റെടുക്കണം'ഇത്തരം മിനി ഡാമുകൾ ഉൾപ്പെടുത്തി സമഗ്ര ജലസംഭരണപദ്ധതി നടപ്പാക്കുക വഴി പുല്പള്ളി മേഖലയെ ജലസമൃദ്ധമാക്കാൻ കഴിയും. അതു കൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ മിനി ഡാമുകൾ നിർമ്മിക്കണമെന്ന് പരിഷത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു .





Leave a Reply