വയനാടിന്റെ അതിജീവനത്തിന്റെ വിജയഗാഥയായി എസ്.എസ് .എൽ .സി . വിജയം
.
സി.വി.ഷിബു.
കൽപ്പറ്റ: .
പ്രളയം നാശം വിതച്ച വയനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ വിജയശതമാനം കുറഞ്ഞെങ്കിലും ഇത്തവണ 93.22 ശതമാനം വിജയം ഉണ്ടായി .പരീക്ഷയെഴുതിയ 12 ,149 പേരിൽ 11136 വിദ്യാർഥികൾ വിജയിച്ചു. ഇവരിൽ 815 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. വയനാട് ജില്ലയിലെ 26 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി.
.93.22 ശതമാനം കുട്ടികൾ മാത്രം വിജയിച്ച വയനാടാണ് വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ . കഴിഞ്ഞ വർഷവും വയനാട് തന്നെയായിരുന്നു സംസ്ഥാനത്ത് ഏറ്റവും പിന്നിൽ .
ഇത്തവണയും വയനാട് സംസ്ഥാനത്ത് ഏറ്റവും പിന്നിലായത് എല്ലാവരെയും നിരാശരാക്കി. വയനാട്ടിൽ കഴിഞ്ഞ തവണ 12 , 108 പേർ പരീക്ഷ എഴുതിയതിൽ 742 പേരും തോറ്റു. വിജയശതമാനം ഉയർത്താൻ അധികൃതർ വിപുലമായ മുന്നൊരുക്കമാണ് നടത്തിയത്. ജൂൺ മാസം തുടങ്ങിയ മഴക്കാലത്ത് കാലവർഷവും പ്രളയവും മണ്ണിടിച്ചിലും ശക്തമായതിനാൽ ആഴ്ചകളോളം ക്ലാസ്സ് മുടങ്ങി. നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ചു. വീടും ക്ലാസ്സ് മുറികളും തകർന്നു. സ്കൂളുകൾ പലതും ദുരിതാശ്വാസ ക്യാമ്പുകളായി. ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടും 93.22 ശതമാനം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിക്കുകയാണന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണിതെന്നും അവർ പറഞ്ഞു. ആദിവാസികൾ ഉൾപ്പടെ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങിയിട്ടും അതിനെ അതിജീവിച്ചതിന് ഉദാഹരണമാണ് എസ്.എസ്. എൽ.സി വിജയശതമാനം .പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പോലും നൂറ് ശതമാനം വിജയം നേടി.
ഫോട്ടോ .. നൂറ് ശതമാനം .. വിജയം നേടിയ നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ.





Leave a Reply