May 9, 2026

ഡിപോള്‍ പബ്ലിക് സ്‌കൂളിന് ചരിത്ര നേട്ടം: പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിസ്റ്റിംഗ്ഷന്‍

0
10
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളിന് ചരിത്ര നേട്ടം. പരീക്ഷയെഴുതിയ 73 വിദ്യാര്‍ഥികളും ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. 41 പേര്‍ 90 ശതമാനം മാര്‍ക്കിന് മുകളില്‍ നേടി. 490 മാര്‍ക്കുമായി മേഘ കൃഷ്ണ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടി. 489 മാര്‍ക്കോടെ എല്‍വിസ് വില്‍സണ്‍ രണ്ടാം സ്ഥാനവും 488 മാര്‍ക്കുമായി എന്‍.എസ്. സഞ്ജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ച്ചയായ 22 ാം തവണയാണ് സ്‌കൂള്‍ 100 ശതമാനം വിജയം നേടുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎ യും അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *