May 9, 2026

ആൽക്കഹോളിക് സ് അനോനിമസ് മലബാർ ഏരിയ സമ്മേളനം ശനിയാഴ്ച മുതൽ മാനന്തവാടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ആൽക്കഹോളിക് സ് അനോനിമസ് മലബാർ ഏരിയ സമ്മേളനം ശനിയാഴ്ച മുതൽ മാനന്തവാടിയിൽ.

കൽപ്പറ്റ: ആൽക്കഹോളിക് സ്  അനോനിമസ് മലബാർ ഏരിയ കമ്മിറ്റിയുടെ ഏഴാമത്  വാർഷികാഘോഷങ്ങൾ 11, 12 തിയതികളിൽ മാനന്തവാടി ചൂട്ടക്കടവ് റിവർ ഡെയിൽ ഓഡിറ്റോറിയത്തിൽ  നടക്കുമെന്ന് ഭാരവാഹികൾ  കൽപ്പറ്റ യി ൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  മദ്യപാനത്തിൽ നിന്നും വിട്ടു നിന്ന് സുബോധ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയാണ് ആൽക്കഹോളിക്സ് അനോനിമസ് അഥവാ എ.എ.ഗ്രൂപ്പ്. 1935 -ൽ രൂപം കൊണ്ട എ.എ. ഇന്ന് ലോക വ്യാപകമായി പ്രവർത്തിച്ചു വരുന്നുണ്ട്. 
    കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളെ അടിസ്ഥാനമാക്കിയാണ് എ.എ. മലബാർ ഏരിയ കമ്മിറ്റി പ്രവർത്തിച്ചു വരുന്നത് 1957-ലാണ് എ.എ. ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്. 1962-ൽ കേരളത്തിൽ എ.എ. രൂപീകരിച്ചു. മദ്യപാനം നിർത്തണമെന്ന ആഗ്രഹം മാത്രമാണ് എ.എ.യിൽ ചേരാനുള്ള ഒരേ ഒരു യോഗ്യത. മെമ്പർഷിപ്പ് ഫീ സോ, മാസ വരി സംഖ്യയോ എ.എ. വാങ്ങുന്നില്ല. തികച്ചും സൗജന്യമായാണ് അംഗത്വം. അംഗങ്ങളുടെ പേര് വിവരവും പരസ്യമാക്കാറില്ല. സാമുഹ്യ- രാഷ്ട്രീയ- മതകാര്യങ്ങളിൽ ഇടപ്പെടാറില്ല .അമിത മദ്യപാനം കൊണ്ട് തകർന്ന പലരെയും  സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ എ.എ.ക്ക് കഴിഞ്ഞിട്ടുണ്ട്. അതു വഴി അവരുടെ കുടുംബങ്ങളും സന്തോഷത്തിലാണന്ന്  ഭാരവാഹികൾ പറഞ്ഞു. എ.എ.യിൽ ചേരാൻ ആഗ്രഹിക്കുന്നവർ 9567 884700, 7510463 401,9744 482362, 9447279 117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  
      മാനന്തവാടിയിൽ മെയ് 11 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സമ്മേളനം ആരംഭിക്കും. 12-ന് ഞായറാഴ്ച രാവിലെ  10.45 ന് എ.എ. ജനറൽ സർവ്വീസ്  ഓഫ് ഇന്ത്യ ചെയർമാൻ ഡോ. റോഹൻ കൊളെക്കൊ ഉദ്ഘാടനം ചെയ്യും.  മാനന്തവാടി നിയോജക മണ്ഡലം എം.എൽ. എ ഒ .ആർ.കേളു മുഖ്യാതിഥിയായിരിക്കും. മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *