July 17, 2026

വാളാട് റോഡിൽ മരം കടപഴകി വീണ് ഗതാഗതം തടസപ്പെട്ടു.

0
20190516_182628
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി : റോഡിലേക്ക് മരം കടപഴകി വീണ് ഗതാഗതം തടസപ്പെട്ടു.മാനന്തവാടി – വാളാട് റോഡിൽ വെൺമണിയ്ക്കടുത്ത് മാമ്പെയിലാണ് കശുമാവ് മരം കടപുഴകി വീണത്.വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം.കേടുവന്ന വലിയ കശുമാവ് മരം കാറ്റിൽ റോഡിന് കുറകെ മറിഞ്ഞ് വീഴുകയായിരുന്നു.മരം വീഴുന്ന സമയം ഇതിന്റെ ഏതാനും മീറ്റർ തൊട്ടടുത്ത് ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ എത്തിയിരുന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഒരു മണിക്കൂറിലെറേ മരം വീണത് മൂലം ഈ റോഡിൽ ഗതാഗതം നിലച്ചു. തുടർന്ന് വാഹനങ്ങളിലുള്ളവരും പ്രദേശവാസികളും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *