April 20, 2024

ഇല്ലായ്മയിൽ നിന്നുള്ള ദാനം ചെയ്യൽ മഹത്തരമെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.

0
Img 20190516 Wa0017
ഇല്ലായ്മയിൽ നിന്നുള്ള ദാനം ചെയ്യൽ മഹത്തരമെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം……… ഇല്ലായ്മയിൽ നിൽക്കുമ്പോഴും ദാനം ചെയ്യാനുള്ള മനസ്സ് മഹത്തരമാണെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം. ഇൻഫന്റ് ജീസസ് ചർച്ച് വലിയകൊല്ലി മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കുന്നതിന് പത്ത് സെന്റ് വീതം നൽകുന്ന ഭൂമിയുടെ ആധാര കൈമാറ്റം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തരം വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് ഇടവകയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ വെഞ്ചരിപ്പും താക്കോൽദാനവും രൂപതാധ്യക്ഷൻ നിർവ്വഹിച്ചു. മാനന്തവാടി രൂപത, മണ്ഡ്യ രൂപതാ പിതൃവേദി, മാനന്തവാടി രൂപതാ കെ. സി. വൈ. എം, അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാർ ഇടവക എന്നിവയുടെ സാന്പത്തിക സഹായത്തോടെയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ ജോൺസൺ കരിന്പനയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു.            മാനന്തവാടി രൂപതാ കെ. സി. വൈ. എം ഡയറക്ടർ ഫാ. റോബിൻ പടിഞ്ഞാറയിൽ, മണ്ഡ്യ രൂപതാ പിതൃവേദി ഡയറക്ടർ ഫാ. റോയി, കെ. സി. വൈ. എം. രൂപതാ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, കൈക്കാരന്മാരായ രാജേഷ് പൈലി പുളിയാനിക്കൽ, ബെന്നി ഇലവുങ്കൽ, ബാബു കുന്പളപള്ളി, സെബാസ്റ്റ്യൻ മലയകുന്നേൽ, സ്റ്റാനി ഇലവുങ്കൽ, ജോബി കരിന്പനയ്ക്കൽ,ജോൺ തിരുമല എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *