വിത്തിനായി വയലിനായി വരും തലമുറക്കായി : തിരുനെല്ലി വിത്തുത്സവം തുടങ്ങി.
മാനന്തവാടി .. :ജൈവ കൃഷിയും പരമ്പരാഗത വിത്തുകളുടെ സംരക്ഷണവും വ്യാപനവും ഉറപ്പ് വരുത്തുന്നതിനായി സംഘടിപ്പിക്കുന്ന നാലാമത് വിത്തുത്സവത്തിന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കുട്ടിക്കുളത്ത് തുടക്കമായി. ജില്ലയിലെ വിവിധ മേഘലയിലുള്ള സന്നദ്ധ സംഘടനകളുടെ സംഘാടനത്തിലാണ് വിത്തുൽസവം കൊണ്ടാടിയത്.
മൂന്ന് ദിവസങ്ങളിലായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് വിത്തുൽസവം നടക്കുന്നത്.
എം എൽ എ ഒ ആർകേളു ഉദ്ഘാടനം ചെയ്തു. വയനാട് സബ് കളകടർ എൻഎസ് കെ ഉമേഷ് മുഖ്യ പ്രഭാഷണം നടത്തി ' പഞ്ചായത്ത് പ്രസിഡന്റ് മായ ദേവി അധ്യക്ഷയായി
മാതൃഭൂമി ഷീ പുരസ്ക്കാര ജേതാവ് കുംഭാമ്മ വെള്ളമുണ്ട മികച്ച നെൽകർഷകൻ തൃശ്ശിലേരി ടി ഉണ്ണികൃഷ്ണൻ എന്നിവരെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ പ്രഭാകരൻ ആദരിച്ചു .
എ എൻ പ്രഭാകരൻ, എസ് ഉഷ,കെ അനന്തൻ നമ്പ്യാർ, പി ജെ ആന്റണി, പി എ അജയൻ റെയ്ഞ്ച് ഓഫിസർ സമദ്, ഗുണശേഖരൻ, കെ സിജിത്ത് എന്നിവർ സംസാരിച്ചു രാജേഷ് കൃഷ്ണൻ സ്വാഗതവും ടി സി ജോസഫ് നന്ദിയും പറഞ്ഞു.
വിത്തുൽസവം ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വിവിധ കലാ സാംസ്കാരിക പരിപാടികളോടെ സമാപിക്കും.





Leave a Reply