May 10, 2026

“RIGHT PATH 2019”-കരിയർ ഗൈഡൻസ് ക്ലാസ് 21-ന് മാനന്തവാടിയിൽ

0
“RIGHT PATH 2019”-കരിയർ ഗൈഡൻസ് ക്ലാസ് 21-ന് മാനന്തവാടിയിൽ
By ന്യൂസ് വയനാട് ബ്യൂറോ
        കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി  നടത്തുന്നു. പ്ലസ് ടു ,യു.ജി, പി.ജി, ഡിപ്ലോമ കഴിഞ്ഞ് മികച്ച തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.മെയ് 21 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ  മാനന്തവാടി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ വിദ്യാർത്ഥികളുടെ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വിദ്യാഭ്യാസ വിദഗ്ദ്ധർ മറുപടി നൽകുന്നതായിരിക്കും. കൂടാതെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമുണ്ടായിരിക്കുന്നതുമാണ്.
(രജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും) പ്രസ്തുത പരിപാടിയിൽ  ജാതിമതഭേധമന്യേ ആർക്കും പങ്കെടുക്കാം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *