May 30, 2026

സാന്ത്വനം പെയിൻ & പാലിയേറ്റീവ് റംസാൻ -ഈദുൽ ഫിത്വർ കിറ്റുകളുടെ വിതരണം നടത്തി

0
സാന്ത്വനം പെയിൻ & പാലിയേറ്റീവ് റംസാൻ -ഈദുൽ ഫിത്വർ കിറ്റുകളുടെ വിതരണം നടത്തി
By ന്യൂസ് വയനാട് ബ്യൂറോ
പനമരം സാമുഹിക ആരോഗ്യ കേന്ദ്രം സാന്ത്വനം പെയിൻ & പാലിയേറ്റീവ് ഗ്രൂപ്പിന്റെ പ്രൈമറി ,സെക്കണ്ടറി പരിചരണത്തിലുള്ള രോഗികളിലെ ഏററവും നിർദ്ധനരായ വർക്കുള്ള ഈ വർഷത്തെ റംസാൻ -ഈദുൽ ഫിത്വർ കിറ്റുകളുടെ വിതരണം ഡോക്ടർ സുനു  പ്രസിഡന്റ് അസൈനാർക്ക് കിറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. അരി, ബിരിയാണിയരി, നെയ്യ്,വെളിച്ചെണ്ണ, ഓയിൽ, പഞ്ചസാര ,തേയില, പപ്പടം ,പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയവയടങ്ങിയ കിറ്റുകൾ 25 ഓളം സഹോദരങ്ങളുടെ വീടുകളിൽ എത്തിച്ചുകൊടുത്തു. പ്രസിഡന്റ് അസൈനാർ ,സെക്രട്ടറി മനോജ്, ട്രഷറർ അഷ്റഫ്, മററു ഭാരവാഹികളായ ഹക്കീം ഷർമിന, സലീം തുടങ്ങിയവർ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *