May 10, 2026

വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു.

0
വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു.
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: 
    വയനാട് പനമരം നീർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി ദിനേശൻ (60)ആണ് ആത്മഹത്യ ചെയ്തത്.നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു.
    പനമരം നീർവാരത്തെ ദിനേശ് മന്ദിരത്തിൽ ദിനേശനെ   വെള്ളിയാഴ്ച  രാത്രി വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന്  മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷി ആവശ്യാർത്ഥം വിവിധ ബാങ്കുകളിൽനിന്ന് ദിനേശൻ വായ്പ  എടുത്തിരുന്നു. പനമരം 
ഭൂപണയ ബാങ്ക്, കനറാ ബാങ്ക്, നോർത്ത് മലബാർ ഗ്രാമീണ ബാങ്ക്, പനമരം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 20 ലക്ഷത്തിന് മുകളിൽ കടബാധ്യത ഉള്ളതായി സഹോദരൻ ദിലീപ് പറഞ്ഞു.നാല് ഏക്കർ സ്ഥലമാണ് ഉള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി
കാട്ടാന ശല്യം മൂലം കൃഷി നശിച്ചതും തിരിച്ചടിയായതായി ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം  പോസ്റ്റ് മോർട്ടം ചെയ്ത ശേഷം  വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭാര്യ: സുജിതകുമാരി. മക്കൾ :. സുവിത, ദർശന.  മരുമകൻ: മനോജ്. 
..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *