April 25, 2024

‘നമ്മുടെ വരകൾ’- ചിത്രപ്രദർശനം നടത്തി

0
നമ്മുടെ വരകൾ – ചിത്രപ്രദർശനം –

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ 'നമ്മുടെ വരകൾ' എന്ന ചിത്രപ്രദർശനം നടത്തി. ചുണ്ടേൽ ആർ .സി .എച്ച്.എസ്.എസിലെ യു.പി വിഭാഗത്തിലെ കുട്ടികളുടെ എഴുപത്തിരണ്ട് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. റോയ്സൺ പിലാക്കാവ് സ്വാഗതമാശംസിച്ചു.ഗ്രന്ഥാലയം  വൈസ് പ്രസിഡണ്ട് 
എം ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ.രവി
കുട്ടികളുടെ ചിത്രങ്ങളുടെ പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു.കുമാരി മിഷേൽ വിൻസി ക്രൂസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇ.റിസ്വാൻ ആശംസകൾ നേർന്നു.ജോ. സെക്രട്ടറി ജിലിൻ ജോയി മിഷേലിന് ഉപഹാരം സമർപ്പിച്ചു. മിഷേൽ ഗ്രന്ഥാലയത്തിന് നൽകിയ പുസ്തകങ്ങൾ ലൈബ്രേറിയൻ ജിതിൻ എം.സി. ഏറ്റു വാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *