May 10, 2026

ലഹരി വസ്തുക്കൾ കണ്ടെത്താൻ ബത്തേരിയിൽ മിന്നൽ പരിശോധന.

0
ലഹരി വസ്തുക്കൾ കണ്ടെത്താൻ ബത്തേരിയിൽ മിന്നൽ പരിശോധന.
By ന്യൂസ് വയനാട് ബ്യൂറോ
ലഹരിവിരുദ്ധ പരിശോധന നടത്തി. 
 സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ്, എക്‌സൈസ്, ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പരിശോധന നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, നഗരസഭയുടെ ഉടമസ്ഥതയിലുള്ള ബസ്സ്റ്റാന്റുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍, സംശയാസ്പദമായി തോന്നിയ കടകള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ലഹരി ഉറവിടം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ നഗരസഭയെയോ, മറ്റ് വകുപ്പുകളെയോ അറിയിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു അറിയിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ടി തുളസീധരന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍, ജെ.എച്ച്.ഐമാരായ സുധീര്‍, ഇമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *