April 19, 2026

മനുഷ്യാവകാശ ദിനത്തിൽ സെമിനാർ സംഘടിപ്പിച്ചു

0
IMG-20171211-WA0104
By ന്യൂസ് വയനാട് ബ്യൂറോ
സെമിനാർ സംഘടിപ്പിച്ചു.          നടവയൽ: നടവയൽ വൈ. എം. സി. എ. പബ്ലിക് ലൈബ്രറിയുടെയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുംക്താഭി മുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണവും "വയോജനങ്ങളും മനുഷ്യാവകാശവും" എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. സമൂഹത്തിൽ പുതുതായി ഉയർന്ന് വരുന്ന അനാഥമന്ദിരങ്ങളും ഓൾഡ് ഏജ് ഹോമുകളും വിരൽ ചൂണ്ടുന്നത് മാറി വരുന്ന സാഹചര്യങ്ങളെയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ബത്തേരി മുൻസിഫ് എം. ആർ. ദിലീപ് പറഞ്ഞു. നടവയൽ വൈ. എം. സി. എ. പ്രസിഡന്റ് വിൻസൻറ് തോമസ്, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി പ്രോജക്ട് ഓഫീസർ റെബിൻ കെ., ഷിബു കുറുമ്പേമഠം, എം. എം. മേരി, എം. പി. ജോയി, എം. സി. സ്കറിയ, നാരയണൻ നമ്പ്യാർ, ജെയിംസ് ജോസഫ്, ബിജു ജോസഫ്, റിജോ ജോസഫ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *