പോസ്റ്റുമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
2019-20 അദ്ധ്യയന വര്‍ഷത്തെ ഗവണ്മെന്റ് ഓഫ് ഇന്ത്യ പോസ്റ്റുമെട്രിക് സ്കോളര്‍ഷിപ്പിന് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 2019-20 വര്‍ഷത്തില്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ അംഗീകൃത ഫീസ് നിരക്കിലുള്ള അംഗീകൃത കോഴ്സുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന സമര്‍പ്പിക്കണം. അപേക്ഷയും അനുബന്ധ സാക്ഷ്യപത്രങ്ങളും രക്ഷാകര്‍ത്താവിന്റെ പേരിലുള്ള കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ 3 മാസത്തിനകം സമര്‍പ്പിക്കണം. ജില്ലയില്‍ സ്ഥിരതാമസമുള്ള അപേക്ഷകര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും www.scdd.kerala.gov.in.എന്ന വെബ് സൈറ്റിലും ഓഫീസില്‍ നേരിട്ടും ലഭിക്കും. ഫോണ്‍ 04936 203824.





Leave a Reply