June 20, 2026

കനത്ത മഴയിലും വെള്ളപൊക്കത്തിലും തൊണ്ടർനാട് പഞ്ചായത്തിൽ വ്യാപക നാശനഷ്ടം.

0
IMG-20190807-WA0378.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് പഞ്ചായത്തിൽ കനത്ത മഴയിലും വെള്ളപൊക്കത്തിലും വ്യാപക നാശനഷ്ടം. ചീപ്പാടു്, മരച്ചുവട്, നിരവിൽപ്പുഴ, അത്യങ്കോട്, നെല്ലേരി, പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.തൊണ്ടർനാട് സർവീസ് സഹകരണ ബേങ്കിൽ വെള്ളം കയറി. മരച്ചുവട് ഭാഗത്ത് രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങി.. ഫയർഫോഴ്‌സ് എത്തി യാത്രക്കാരെ രക്ഷിച്ചു.നിരവധി വീടുകൾ ഭാഗീകമായി തകർന്നു. മാനന്തവാടി ബസ് സ്റ്റാൻഡിനടുത്ത്  കാറിന് മുകളിലേക്ക് കെട്ടിടത്തിന്റെ തകരഷീറ്റുകൾ വീണ് അപകടമുണ്ടായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *