സബ് സ്റ്റേഷനിലും വെള്ളം കയറി: വൈദ്യുതിയെത്താൻ വൈകും .
നെൻമേനി പഞ്ചായത്തിൽ പാമ്പുംകുനി, വലിയവട്ടം കോളനികൾ ഒഴിപ്പിച്ച് ആളുകളെ കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്.
വൈദ്യുതി ഇല്ലാത്തതിനാൽ കുടിവെള്ളം ലഭ്യമല്ല.
ഭക്ഷണം ഉണ്ടാക്കാനും വെള്ളം ഇല്ല.
കൽപ്പറ്റ മണിയംങ്കോട് 33 കെ.വി. സബ്സ്റ്റേഷനിൽ വെള്ളം കയറികൊണ്ടിരിക്കുന്നു. കൽപ്പറ്റ ഭാഗത്തേക്കും കോട്ടത്തറ ഭാഗത്തേക്കുമുള്ള മെയിൻ സപ്ലൈ ഉടൻ ഓഫാക്കേണ്ട സാധ്യതയാണ് നിലവിലുള്ളത് എന്ന് കെ.എസ്.ഇ.ബി.അധികൃതർ അറിയിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഭൂരിഭാഗം ട്രാൻസ്ഫോർമറുകളും ഓഫാക്കിയിട്ടുണ്ട്.





Leave a Reply