മൂട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ സപ്തശത മഹാചണ്ഡികായാഗം 10 മുതൽ
മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വട്ടക്കരൂമൻ ക്ഷത്രത്തിൽ ആഗസ്റ്റ്
10, 11 തീയതികളിൽ സപ്തശതമഹാപണ്ഡികായാഗം നടത്തുന്നു. ക്ഷത്രത്തിൽ കഴിഞ്ഞ
വർഷങ്ങളിൽ തുടർച്ചയായി നടത്തിവരാറുള്ള സപ്തശതമഹാ ചണ്ഡികായാഗം
ക്ഷേത്രം തന്ത്രി ബഹ്മശ്രീ ഒഴലൂർ പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ അനുഗ്ര
ഹാശിസ്സുകളോടെയും ശ്രീ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ ശ്രീ. കെ.
എൻ. പരമേശ്വർ അഡിഗയുടെ മുഖ്യകാർമ്മികത്വത്തിലും ആഗസ്റ്റ് 10, 11 തീയതികളിൽ,
ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രം ഹാളിൽ വെച്ച് നടക്കുന്നതാണ്.
– പ്രപഞ്ചത്തിലുള്ള സകല ദുഷ്ട ശക്തികളെയും നിഗ്രഹിച്ച്, ഭക്തരെ രക്ഷിക്കാ
നായി ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരും മറ്റനേകം ദേവതകളും ചേർന്ന് ഒരു പരാശ
ക്തിയെ പ്രാർത്ഥിച്ചു. ആ ശക്തിയാണ് ചണ്ഡിക എന്നതാണ് വിശ്വാസം. പ്രസ്തുത
ശക്തിയെ 3 ദേവീ രൂപങ്ങളായി ഉത്ഭവിപ്പിച്ച്, മഹാകാളിയായി ഭക്തരുടെ ദുഷ്ടമനസ്സിനെ
നശിപ്പിച്ച് നല്ലവരാക്കി മാറ്റുന്നതിനും മഹാലക്ഷ്മി ഭാവത്തിൽ ഭക്തരെ ഉദ്ധരിച്ച്
അവരിലെ സത്ഗുണങ്ങളെ രക്ഷിക്കാനും, മഹാ സരസ്വതിയായി സദ്ഗുണങ്ങളെ
സൃഷ്ടിച്ച് സർവൈശ്വര്യങ്ങളും നൽകി ഭക്തരെ ഉദ്ധരിക്കുവാനും നിയോഗിച്ചു എന്ന
താണ് വിശ്വാസം.
കലിയുഗത്തിൽ അത്യപൂർവ്വമായി നടത്തിവരാറുള്ള പൂജാവിധിയാണ് ചണ്ഡികാ
യാഗം, ഭക്തരെ ഉദ്ധരിച്ച് അവരിലെ സത്ഗുണങ്ങളെ വർദ്ധിപ്പിച്ച് സർവൈശ്വര്യ സമ്പദ്
സമൃദ്ധിയിൽ എത്തിക്കുന്നതിനാണ് സപ്തശത ചണ്ഡികായാഗം നടത്തുന്നത്.
ശ്രീമൂകാംബിക ക്ഷേത്രത്തിൽ നടത്തുന്നതുപോലെയുള്ള ചടങ്ങുകളാണ് മുട്ടിൽ
ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ വെച്ച് നടത്തുന്ന
ചണ്ഡികായാഗത്തിനും ആചരിക്കുന്നത്.
ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് സരസ്വതി പൂജ, 5 മണിക്ക് സർവൈശ്വര്യ പൂജ,
6 മണിക്ക് പ്രത്യേക സങ്കല്പ പൂജയും 11 ന് രാവിലെ 7.30 ന് നവഗ്രഹപൂജ, 8 മണിക്ക്
അരണി മഥനം നടത്തി അഗ്നി പ്രതിഷ്ഠ, തുടർന്ന് മാർക്കണ്ഡേയ പുരാണ് മന്ത്രപാരായ
ണത്തോടെയുള്ള യാഗാരംഭം. യാഗത്തിൽ മാർക്കണ്ഡേയ പുരാണത്തിലെ 13-ാം അദ്ധ്യാ
യങ്ങളിലെ പ്രതിപാദ്യ മന്ത്രങ്ങളായ സപ്തശതി, തുടർന്ന് പൂർണ്ണാഹുതി, യാഗ്രപ്രസാദ
വിതരണം, അന്നദാനം എന്നീ വിധത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
– പ്രത്യേക സങ്കല്പ പൂജ, സർവൈശ്വര്യ പൂജ, സരസ്വതി പൂജ, ചണ്ഡികായാഗം,
നവഗ്രഹ പൂജ, ലക്ഷ്മീപൂജ, സാരീപൂജ, കുങ്കുമാർച്ചന എന്നിവയാണ് യോഗത്തോടനുബ
ന്ധിച്ച് നടത്തുന്ന പ്രത്യേക വഴിപാടുകൾ,
ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് എം,പി. അശോക് കുമാർ, രാമദാസ് കളത്തിൽ, കെ. ശശിധരൻ നായർ എന്നിവർ
പ്രതസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply