ആരോഗ്യവകുപ്പ് വയനാട്ടിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു.
ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിന് സേവനങ്ങൾക്കായി ബന്ധപ്പെടുന്നതിനായും ജില്ല മെഡിക്കൽ ഓഫീസിൽ (അരോഗ്യം ) 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു ഫോൺ നമ്പർ
04935240390, 04935244160
കൽപ്പറ്റ (ഐ ഡി എസ് പി ഓഫീസ് ) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ 04936206606. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട അടിയന്തര സേവനങ്ങൾക്കായി മേൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.





Leave a Reply