August 20, 2026

കഴിഞ്ഞ ദിവസത്തെ മലവെള്ളപ്പാച്ചിലിൽ വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു

0
41-Bridge.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരയാൽ,41-ാം മൈൽ പാലങ്ങൾ തകർന്നു.

തലപ്പുഴ: കനത്തമഴയിലെ മലവെള്ളപ്പാച്ചലിൽ വരയാൽ,41-ാം മൈൽ എന്നിവിടങ്ങളിലെ പാലങ്ങൾ തകർന്നു.മേലെ വരയാൽ പ്രദേശത്തെ മാനന്തവാടി – തലശ്ശേരി റോഡുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഇത് രണ്ടും.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് രണ്ട് പാലങ്ങളും തകർന്നത്.വരയാൽ പാലത്തിന്റെ ഒരു ഭാഗത്തെ കെട്ടാണ് തകർന്ന് തോട്ടിൽ വീണത്.ഏത് നിമിഷവും ഈ പാലം മുഴുവനായും വെള്ളത്തിലേക്ക് വീഴും.41-ാം മൈലിലെ പാലത്തിന്റെ ഇരുഭാഗത്തെയും മണ്ണ് ഒലിച്ചു പോകുകയായിരുന്നു.പാലത്തിന്റെ കോൺക്രീറ്റും ഭാഗികമായി തകർന്നിട്ടുണ്ട്.കഴിഞ്ഞ പ്രളയത്തിൽ ഇവിടെത്തെ പാലം പൊട്ടി തകർന്നിരുന്നു.പിന്നീട് തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ വീണ്ടും പാലം നിർമിക്കുകയായിരുന്നു.ഇതാണ് ഈ വർഷകാലത്തും തകർന്നത്.ഇനി മേലെ വരയാൽ പ്രദേശത്തുകാർക്ക് മാനന്തവാടി, പേര്യ എന്നിവിടങ്ങളിൽ പോകണമെങ്കിൽ നാലും അഞ്ചും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ടി വരും.മേലെ വരയാലിലെ വിദ്യാർഥികൾ ഈ പാലങ്ങൾ കടന്നാണ് വരയാൽ എസ്.എൻ.എൽ.പി സ്കൂളിലേക്ക് പോയിരുന്നത്. ഈ പാലങ്ങൾ തകർന്നതോടെ ഇവരുടെ ഭാവിയും തുലാസിലാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *