രാഹുൽ ഗാന്ധി കവളക്കാട് സന്ദർശിച്ചു.: നാളെ വയനാട്ടിൽ
രാഹുല്‍ഗാന്ധി എം പി പുത്തുമലയിലും ദുരിതാശ്വാസക്യാംപുകളിലും സന്ദര്‍ശനം നടത്തും
കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി വയനാട് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും . തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ പുത്തുമലയിലെത്തുന്ന രാഹുല്‍ഗാന്ധി മുണ്ടക്കൈയിലെ ക്യാംപിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് പുത്തുമല നിവാസികള്‍ താമസിക്കുന്ന മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ക്യാംപും അദ്ദേഹം സന്ദര്‍ശിക്കും. പിന്നീട് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിലും രാഹുല്‍ഗാന്ധി പങ്കെടുക്കും. അവലോകനയോഗത്തിന് ശേഷം പനമരം, മീനങ്ങാടി, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലെ ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കും. രാഹുല്‍ഗാന്ധി മുന്‍കൈയ്യെടുത്ത് ജില്ലയില്‍ ഭക്ഷ്യസാധനങ്ങളെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് ഇന്ന് (ആഗസ്റ്റ് 12) പരമാവധി ക്യാംപുകളില്‍ വിതരണം ചെയ്യും. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എം പി ഓഫീസില്‍ യു ഡി എഫ് ജില്ലാകമ്മിറ്റിയോഗം ചേര്‍ന്നു. ജില്ലയിലുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി നേതാക്കള്‍ പറഞ്ഞു. യു ഡി എഫ് ജില്ലാകമ്മിറ്റി മുന്‍കൂട്ടി നിശ്ചയിച്ച മുഴുവന്‍ പരിപാടികളും നിര്‍ത്തിവെച്ചതായി യോഗം വ്യക്തമാക്കി. പ്രകൃതിദുരന്തത്തില്‍പ്പെട്ട് വീടും മറ്റും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്കും, ഉരുള്‍പൊട്ടലിലും, വെള്ളപ്പൊക്കത്തിലും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് വേണ്ടിയും ജില്ലയിലെ മുഴുവന്‍ യു ഡി എഫ് പ്രവര്‍ത്തകരും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഇനിയും പങ്കുചേരണമെന്നും, ക്യാംപുകളിലും മറ്റുമുണ്ടാകുന്ന സാധനസാമഗ്രികളുടെ അഭാവങ്ങളിലും മറ്റും സജീവമായ ഇടപെടല്‍ നടത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധയുണ്ടായി ദുരിതത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരസഹായം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ ഡി അപ്പച്ചന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി പി എ കരീം അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല്‍ എ, കെ കെ അഹമ്മദ്ഹാജി, പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി പി ആലി, റസാഖ് കല്‍പ്പറ്റ, എന്‍ കെ വര്‍ഗീസ്, പടയന്‍ മുഹമ്മദ്, വി എ മജീദ്, എന്‍ കെ റഷീദ്, ടി ജെ ഐസക്, പി കെ അബൂബക്കര്‍, ടി മുഹമ്മദ്, എം സി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply