കുടിവെള്ള പ്രശ്‌നം പരിഹരിക്കും: ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കും.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ മറ്റു ജില്ലകളില്‍ നിന്നും ടാങ്കറുകള്‍ ജില്ലയിലെത്തിക്കും. ആവശ്യമെങ്കില്‍ വലിയ ടാങ്കുകള്‍ വാടകക്കെടുത്തും കുടിവെളള ലഭ്യത ഉറപ്പ് വരുത്തും. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ പ്രവര്‍ത്തനം നിലച്ച ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളിലൊന്നായ പടിഞ്ഞാറത്തറ ശുദ്ധജല പദ്ധതി അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും കെഎസ്ഇബിക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും ആവശ്യത്തിന് കുടിവെള്ളം എത്തിക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.





Leave a Reply