May 30, 2026

ക്ഷീരമേഖലയിൽ വിതരണം ചെയ്യാൻ രാഹുൽ ഗാന്ധി വക പത്ത് ടൺ കാലി തീറ്റ

0
IMG-20190821-WA0283.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്ഷീര കർഷകർക്ക് എം.പി.യുടെ 
ഒരു കൈ സഹായം .
 
            പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുകളും വസ്ത്രങ്ങളുമടങ്ങുന്ന  കിറ്റ് നല്‍കിയതിനു പുറമെ, ക്ഷീര കര്‍ഷകർക്ക്   കന്നുകാലി തീറ്റയും നല്‍കി.പ്രളയത്തെ തുടര്‍ന്ന് ക്ഷീര കര്‍ഷകരുടെ കന്നുകാലികള്‍ക്ക് നല്‍കുന്ന പച്ചപ്പുല്ല്, വയ്ക്കോല്, കാലിതീറ്റ, സൈലേജ് മുതലായ തീറ്റകള്‍ നശിക്കുകയുണ്ടായി. ഇതുമൂലം ക്ഷീരകര്‍ഷകര്‍ വളരെയധികം പ്രതിസന്ധിയിലായി.  പാലുല്പാദന രംഗത്ത് വലിയ കുറവ് അനുഭവപ്പെട്ടപ്പോള്‍ ഈ മേഖലയിലുള്ള കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി.              ഇതേ തുടര്‍ന്ന് വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലത്തിലെ കര്‍ഷകരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരന്നപറമ്പ് ക്ഷീരോല്പാദക          സംഘം പ്രസിഡ‍ന്റ് . ടി.പി. ഉസ്മാന്‍ അടക്കമുള്ള ക്ഷീര കര്‍ഷകര്‍          . എ.പി. അനില്‍കുമാര്‍ എം.എല്‍.എ. മുഖാന്തിരം . രാഹുല്‍ ഗാന്ധി എം.പി. യ്ക്ക് നിവേദനം സമര്‍പ്പിക്കുകയുണ്ടായി. എം.പി. . രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി 10 ടണ്‍ കാലിതീറ്റ ആദ്യഘട്ടമായി ഇന്ന് വണ്ടൂരില്‍ എത്തിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *