വയനാട്ടിൽ രജിസ്‌ട്രേഷന്‍ ഇല്ലാത്ത കെട്ടിടങ്ങള്‍ റദ്ദാക്കും.
ജില്ലയിലെ രജിസ്റ്റര്‍ ചെയ്ത എല്ലാ റിസോര്‍ട്ടുകളും അതോടൊപ്പം വാസഗൃഹം, വിദ്യാഭ്യാസം, ആശുപത്രി, സാമൂഹ്യാവശ്യം, ആരാധനാലയം എന്നിവയില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങളും പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപാലിറ്റി പരിശോധിക്കുകയും അവയുടെ രജിസ്‌ട്രേഷനുള്ള സുരക്ഷാ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. നിബന്ധന പാലിക്കാത്തവയുടെയും രജിസ്റ്റര്‍ ചെയ്യാത്തവയുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കും. പരിശോധനയ്ക്കായി തദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധ സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ നിലവിലെ കെട്ടിടങ്ങളുടെ പ്രവര്‍ത്തന അനുമതി പുതുക്കി കൊടുക്കുകയുള്ളൂ.





Leave a Reply