June 22, 2026

മീനങ്ങാടി ചീരാംകുന്ന് അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ ഓര്‍മ്മപ്പെരുന്നാള്‍ തിങ്കളാഴ്ച തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :   സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീ
ഡ്രലിനു കീഴില്‍ ചീരാംകുന്നില്‍  സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ  അബ്ദുള്‍ ജലീല്‍
മോര്‍  ഗ്രീഗോറിയോസ്   ചാപ്പലിന്‍റെ  ശിലാസ്ഥാപനത്തിന്‍റേയും  വടക്കന്‍ പറവൂരില്‍
കബറടങ്ങിയിരിക്കുന്ന  മഹാപരിശുദ്ധനായ  അബ്ദുള്‍ ജലീല്‍  മോര്‍ ഗ്രീഗോറിയോസ് 
ബാവായുടെയും   ഓര്‍മ്മപ്പെരുന്നാള്‍   2019 ഓഗസ്റ്റ്  26, 27  (തിങ്കള്‍, ചൊവ്വ)  ദിവസ
ങ്ങളില്‍  ആചരിക്കും.  തിങ്കളാഴ്ച   വൈകുന്നേരം   6.00  ന്  വികാരി   ഫാ. ബാബു 
നീറ്റുംകര  കൊടി ഉയര്‍ത്തും.  6.30 ന് സന്ധ്യാ  പ്രാര്‍ത്ഥനയും  പ്രസംഗവും ഉണ്ടായി
രിക്കും.  ചൊവ്വാഴ്ച  രാവിലെ  7.30 ന് പ്രഭാത പ്രാര്‍ത്ഥനയും  8.30 ന്  വി.കുര്‍ബ്ബാന,
മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം എന്നിവക്ക്  ശേഷം  പരിശുദ്ധ ഏലിയാസ്  തൃതീയന്‍ 
പാത്രിയര്‍ക്കീസ്  ബാവായുടെ നാമധേയത്തിലുള്ള ഗാന്ധിനഗറിലെ കുരിശുംതൊട്ടിയി
ലേക്ക്  പ്രദക്ഷിണവും  നടക്കും.   നേര്‍ച്ച ഭക്ഷണം,  ലേലം  എന്നിവക്ക്  ശേഷം  1.30 
കൊടി ഇറക്കുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. 
       പെരുന്നാള്‍   ശുശ്രൂഷകള്‍ക്ക്   ഫാ.ബാബു നീറ്റുംകര,  ഫാ. സജി അബ്രാഹം 
ചൊള്ളാട്ട്, ഫാ. ഷൈജന്‍ മറുതല, ഫാ. എല്‍ദോ ജോര്‍ജ്ജ് മനയത്ത് തുടങ്ങിയവര്‍ 
നേതൃത്വം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *