March 29, 2024

ദുരന്ത മേഖലയിൽ എം.എസ്. എഫ് യൂണി ഫോമുകളും സ്കൂൾ കിറ്റുകളും വിതരണം ചെയ്തു

0
Img 20190824 Wa0040.jpg
മേപ്പാടി : പുത്തുമല ദുരന്തത്തിൽ പഠനോപകാരങ്ങൾ നഷ്‌ടപ്പെട്ട വെള്ളാർമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 120 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും എംഎസ്എഫ് 
നൽകി.കൂടപിറപ്പുകളുടെ കൂടെ നിൽക്കാം അതിജീവനത്തിന് ഒരുമിക്കാം
എന്ന സന്ദേശവുമായി എംഎസ്എഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിവരുന്ന പഠനോപകരണ വിതരണത്തിൽ പുത്തുമലയിലേക്കുള്ള മുഴുവൻ  വസ്തുക്കളും നൽകിയത് കാസറഗോഡ് ജില്ലാ കമ്മിറ്റിയാണ്.കുട്ടികൾക്കുള്ള യൂനി ഫോമുകൾ എംഎസ്എഫ് സംസ്ഥന ജനറൽ സെക്രട്ടറി എംപി നവാസ് പ്രിൻസിപ്പൽ ദിവ്യ ലാലിന് കൈമാറി ഉദ്ഘാടനം ചെയ്തു.. 
സ്കൂൾ കിറ്റുകൾ എംഎസ്എഫ് കാസർക്കോട് ജില്ലാ പ്രസിഡന്റ് അനസ് ഇടതോട് ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണന്
കൈമാറി.ജില്ലയിലുടനീളം പ്രളയ ബാധിത പ്രതേശങ്ങളിലെ വിദ്യാർത്ഥികൾക്കാവശ്യമായ സാമഗ്രികൾ എംഎസ്എഫ് ശേഖരിച്ചു നൽകുന്നുണ്ട്.പിടിഎ പ്രസിഡന്റ് രാം കുമാർ  അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷിഹാബ് നെല്ലിമുണ്ട സ്വാഗതം പറഞ്ഞു
എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം മമ്പ്രാണി,വയനാട്  ജില്ലാ എംഎസ്എഫ് പ്രസിഡന്റ്‌ പി പി ഷൈജൽ,കാസർക്കോട് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ഭാരവാഹികളായ നവാസ് കുഞ്ഞാർ, അഷ്‌റഫ്‌,റാഷിദ്‌ cmr, സയ്യിദ് സൈഫുദീൻ, ശമ്മാസ്,
സി ശിഹാബ്   ഫായിസ് തലക്കൽ,  സുൻസുനു വി പി,ബ്രിട്ടൻ കെഎംസിസി ഭാരവാഹി ശിഹാബ്, തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *