April 17, 2026

ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ് ; മുൻ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ് മുൻ പാസ്റ്ററെ ശിക്ഷിച്ചു.

  മാനന്തവാടി.  ഭര്‍തൃമതിയായ ആദിവാസി യുവതിയെ
പീഡിപ്പിച്ച കേസ് ;
മുൻ പാസ്റ്ററിന് 7 വര്‍ഷം കഠിന തടവും, 
5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു
അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷ് (44)നെയാണ് മാനന്തവാടിയിലെ ജില്ലാ സ്പെഷൽ കോടതി ശിക്ഷിച്ചത്. പാസ്റ്ററായിരുന്ന ഇയ്യാള്‍ പ്രാര്‍ത്ഥനാലയത്തില്‍വെച്ച് ഭര്‍തൃമതിയായ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. 2013 ജൂലൈ 9തിനാണ് കേസിനാസ്പദമായ സംഭവം. വയനാട് എസ്എംഎസ് ഡിവൈഎസ്പിമാരായ ജീവാനന്ദ്, വിഡി വിജയന്‍ എന്നിവരാണ് കേസ് അന്വേക്ഷിച്ചത്. 
2013 ജൂലൈ 09 നാണ് യുവതി  ബത്തേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ചെതലയം പ്രദേശത്തെ ആരാധനാലയത്തില്‍വെച്ച പാസ്റ്ററായിരുന്ന സുരേഷ് തന്നെ ബലാത്സംഘം ചെയ്തതായാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഘ കുറ്റത്തിനും, എസ് സി എസ് ടി ആക്ടപ്രകാരവും ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട്  എസ്.എം.എസിന് കൈമാറുകയും ചെയ്തു.. തുടര്‍ന്ന് എസ്എംഎസ്  ഡിവൈഎസ്പിമാരായ ജീവാനന്ദ്, വിഡി വിജയന്‍ എന്നിവര്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്  എസ് സി എസ്ടി സെപ്ഷൽ കോടതി ജഡ്ജ്  പി സെയ്തലവി പ്രതിയായ സുരേഷിനെ ശിക്ഷി്ക്കുകയായിരുന്നു. 376- വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവിനും, അഞ്ച് ലക്ഷം രൂപ പിഴയും, 323 ാം വകുപ്പ് പ്രകാരം 6 മാസം തടവിനുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ജോഷി മുണ്ടക്കല്‍ ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *