വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന യുവാവ് മരിച്ചു.
മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാരുന്ന യുവാവ് മരിച്ചു.
തിരുനെല്ലി ചേകാടി ശ്രീമംഗലം കോട്ടമൂല തിമ്മപ്പന്‍ വിനീത ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (22) ആണ് മരിച്ചത്. നവംബര്‍ 26 ന് രഞ്ജിത്തും സുഹൃത്ത് രോഹിത്തും (20) സഞ്ചരിച്ചിരുന്ന ബൈക്കും ടിപ്പറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. വയറിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്കായി കുടകിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തെതുടന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രഞ്ജിത്ത് ഇന്നലെ അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.രോഹിത്ത് ഇപ്പോള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഏക സഹോദരി: രമ്യ..





Leave a Reply