April 19, 2026

ഹോമിയോ ആസ്പത്രി നിർമ്മിക്കണം: ജനകീയ ഒപ്പു ശേഖരണം നടത്തി

0
IMG-20191201-WA0261.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:തേറ്റമല ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ തുടങ്ങാത്തതിൽ പ്രതിഷേധിച്ച് തേറ്റമല  യൂത്ത്ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മാനന്തവാടി എം.എൽ.എ.എന്നിവർക്ക് സമർപ്പിക്കാൻ ജനകീയ ഒപ്പുശേഖരണം നടത്തി. ഹോമിയോ ആശുപത്രി നിർമ്മാണത്തിന് ആവശ്യമായ ഫണ്ട്  എം.എൽ.എ.
അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തുകാർ തേറ്റമല വെള്ളമുണ്ട റോഡിനോട് ചേർന്ന്  സ്ഥലം രജിസ്റ്റർ  ചെയ്തിട്ട് മാസങ്ങളായി. പ്രവൃത്തി എത്രയും വേഗം ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് യൂത്ത്ലീഗ് മുന്നിട്ടിറങ്ങും. തേറ്റമലയിലെ ഹോമിയോ ആശുപത്രി നിലവിൽ സ്ഥലസൗകര്യങ്ങൾ വളരെ കുറഞ്ഞ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി രോഗികൾ ദിനേന ആശ്രയിക്കുന്ന സ്ഥാപനത്തിന് സ്വന്തമായ ഒരു കെട്ടിടം ആവശ്യമാണ്. പ്രദേശവാസി സൗജന്യമായി സ്ഥലം വിട്ടു നൽകിയിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു.ശാഖാ ഭാരവാഹികളായ സജീർ,റിയാസ് ഒ.കെ, സമദ് , കെ.പി.ഫായിസ്  ഒ.കെ.തുടങ്ങിയവർ നേതൃത്വം നൽകി.
കേളോത്ത് അബ്ദുള്ള, ബി.കെ ഉസ്മാൻ, വാണിയേൽ അമ്മദ്, തുടങ്ങിയവർ ഒപ്പ്ശേഖരണത്തിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *