November 7, 2026

പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കരുത്. യൂത്ത് കൺവെൻഷൻ

0
06.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്ന പ്ലാസ്റ്റിക്ക് നിരോധനം വ്യാപാരികളെ ദ്രോഹിക്കാൻ മാത്രമേ ഉപകരിക്കൂ. ആവശ്യമായ മുന്നൊരുക്കങ്ങളോ ബോധവൽക്കരണമോ ബദൽ സംവിധാനങ്ങളോ ഇല്ലാതെ നടപ്പിലാക്കുന്ന നിരോധനം പ്രഹസനമാണന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷനോട് അനുബദ്ധിച്ച് പുതിയസംസ്ഥാന യൂത്ത് വിങ്ങ് ഭാരവാഹികൾക്ക് സ്വീകരണം നൽകി.മീനങ്ങാടി ചോലയിൽ ഓഡിറ്റോറിയം പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെയും മറ്റ് കലാപരിപാടികളുടെയും അകമ്പടിയോട് കൂടി നൂറ് കണക്കിന് ബ്ലൂവളണ്ടിയേർസിന്റെയും, ഏകോപന സമിതി അംഗങ്ങളുടെയും, വനിതാ വിങ്ങിന്റെയും പ്രവർത്തകർ അണിനിരന്ന സ്വീകരണ റാലി മീനങ്ങാടിയെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് കമ്യുണിറ്റി ഹാളിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞുമോൻ മീനങ്ങാടി അധ്യക്ഷത വഹിച്ചു.കൺവൻഷൻ ഏകോപനസമിതി സംസ്ഥാന ട്രഷറർ ദേവസ്യമേച്ചേരി ഉത്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവൻ ആ മുഖപ്രഭാഷണവും എറണാകുളം ജില്ല വർക്കിങ്ങ് പ്രസിഡണ്ട് ടി.ബി.നാസർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി , ജനറൽ സെക്രട്ടറി  മനാഫ് കാപ്പാട്,ഒ.വി.വർഗീസ്, ഇ. ഹൈദ്രു, കെ.ഉസ്മാൻ, ഡോ: മാത്യു തോമസ്, നൗഷാദ് കാക്കവയൽ, റഷീദ് അമ്പലവയൽ, ഉണ്ണി കൽപ്പറ്റ, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ്, മുനീർ.എം.കെ, സന്തോഷ് എക്സൽ, നൗഷാദ് മിന്നാരം, റെജിലാസ്.കെ.എ, റഫീഖ് മേപ്പാടി, യൂനസ് പനമരം, മണികണ്ഠൻ,അഡ്വ: എ.ജെ.റിയാസ്, സുനീർ ഇസ്മായിൽ, ഷെജീർ പത്തനംതിട്ട, കെ .എസ്.റിയാസ്, ജിന്റു കുര്യൻ, സംസ്ഥാന സെക്രട്ടറിമാരായ സലീം രാമനാട്ടുകര, അബി തൃശൂർ, സുധീർ കൊല്ലം, ജോസ് കൂമ്പയിൽ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *