വെള്ളമുണ്ടയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്
കൽപ്പറ്റ: വയനാട്ടിൽ ഹർത്താൽ ശക്തമാകുന്നു. വെള്ളമുണ്ടയിൽ കെഎസ്ആർടിസി ബസിനു നേരെ ഹർത്താൽ അനുകൂലികൾ ആക്രമണം നടത്തി. കൽപ്പറ്റയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. കടകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. പുൽപ്പള്ളിയിൽ സംഘടിച്ച ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കൽപ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽ കൂടുതൽ പൊലീസ് സംഘം എത്തി. രണ്ടാം പാദവാർഷിക പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. അതിനാൽ പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികളെ ഹർത്താൽ ബാധിക്കും. പൗരത്വ നിയമഭേദഗതിക്കെതിരെയാണ് സംസ്ഥാനത്ത് വിവിധ സംഘടനകൾ ഹർത്താൽ നടത്തുന്നത്.





Leave a Reply