May 6, 2024

രണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ‘ആരവം 2020’ സ്വാഗത സംഘം ഓഫീസ് തുറന്നു.

0
Img 20191217 Wa0003.jpg
വെള്ളമുണ്ട: 
2019 ഡിസംബർ 29 മുതൽ വെള്ളമുണ്ട ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കുന്ന രണ്ടാമത്  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 'ആരവം 2020'  സ്വാഗത സംഘം ഓഫീസ് മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ  ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. . വെളളമുണ്ട ചാൻസിലേഴ്സ് ക്ലബ്ബും കെയർ ചാരിറ്റിയും സംയുക്തമായി എല്ലാവർക്കും വീട് എന്ന ലക്ഷ്യം വെച്ചാണ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ ലക്ഷ്യമായ 5 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് 29 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ താക്കോൽ കൈമാറും. 
    സ്വാഗതസംഘ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സജ്നസജീവൻ മുഖ്യതിഥിയായി.  ചെയർമാൻ പി.കെ.അമീൻ അധ്യക്ഷനായി. കെ.കെ.സി. മൈമുന, എ. ജോണി, സക്കീന കെ, അമ്മദ്ഹാജി, തോക്കൻ റഫിഖ് , ടി.കെ.മമ്മൂട്ടി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ. റഫീഖ് സ്വാഗതവും ട്രഷറർ ഇ.കെ.ഹമീദ് നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *