മതത്തിന്‍റെ പേരിലുള്ള വിഭജനം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭീതിതം: ജി ദേവരാജന്‍
പൗരത്വ നിയമ ഭേദഗതി: യു ഡി എഫ് പ്രതിഷേധ സദസ് നടത്തി
മതത്തിന്‍റെ പേരിലുള്ള വിഭജനം ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭീതിതം: ജി ദേവരാജന്‍
കല്‍പ്പറ്റ: ബ്രിട്ടീഷുകാര്‍ ജനങ്ങളെ അടിമകളാക്കി ഭരിച്ചതിനേക്കാള്‍ ഭീതിദമാണ് രാജ്യത്തിന് നടക്കുന്ന മതത്തിന്‍റെ പേരിലുള്ള വിഭജനമെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ യു ഡി എഫ് കമ്മിറ്റി കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മോദി സര്‍ക്കാര്‍ ഭരണം നടത്തുന്നത് ഫാസിസത്തിന്‍റെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിയാണ്. ഇറ്റലിയില്‍ ഒരു കാലത്ത് ഭരണം കയ്യാളിയായ മുസോളിനിയുടെ പ്രത്യയശാസ്ത്രമാണ് ഫാസിസം. ഫാസിസം നടപ്പില്‍ വരുത്തുമ്പോള്‍ അത് തിരിച്ചറിയാന്‍ വിവിധങ്ങളായ ലക്ഷണങ്ങളുണ്ട്. അതിലൊന്നാണ് ഉന്മാദ ദേശീയത വളര്‍ത്തുകയെന്നത്. ഇതിന്‍റെ ഭാഗമായി ഭരണകൂടത്തെ എതിര്‍ക്കുന്നത് രാജ്യദ്രോഹമായി മാറും. രാജ്യത്തിന്‍റെ വൈവിധ്യങ്ങളെയും, എഴുത്തുകാരെയും ചിന്തകരെയും ഭയക്കുകയെന്നാണ് മറ്റൊന്ന്. അതിന്‍റെ പരിണിത ഫലമായി അടിച്ചര്‍മത്തല്‍ ആരംഭിക്കും. പട്ടാള ശക്തിയില്‍ അഭിരമിക്കുകയെന്നതാണ് ഫാസിസം മുന്നോട്ടുവെക്കുന്ന മറ്റൊരു കാഴ്ചപ്പാട്. ഫാസിസത്തിന്‍റെ പ്രധാനപ്പെട്ട മറ്റൊരു അജണ്ടയാണ് തിരഞ്ഞെടുപ്പുകളെ പ്രഹസനമാക്കുകയെന്നത്. ഇതെല്ലാം രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 21ന് സുപ്രീംകോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. രാജ്യത്തെ 542 ലോക്സഭാമണ്ഡലങ്ങളില്‍ 347 ഇടത്ത് വോട്ടിംഗ് മെഷിനീല്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു കേസ്. ഈ കേസ് സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കുകയെന്നതും ഫാസിസത്തിന്‍റെ അജണ്ടകളിലൊന്നാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അമിത്ഷാ പറഞ്ഞത് 300 സീറ്റ് കിട്ടുമെന്നായിരുന്നു. അതിനുള്ള എല്ലാം ഒപ്പിച്ചുവെച്ചിട്ടാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. പണം, മാധ്യമം, കൃത്രിമം, മെഷീന്‍ എന്നീ നാല് കാര്യങ്ങളാണ് തിരഞ്ഞെടുപ്പില്‍ അവര്‍ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു കൂട്ടപലായനം നടക്കുന്ന രാജ്യമല്ലാതിരുന്നിട്ടും പൗരത്വഭേദഗതി നിയമം ഇപ്പോഴെന്തിനാണ് കൊണ്ടുവന്നതെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാണ് പൗരത്വബില്ലുമായി ബന്ധപ്പെട്ട് മനസിലാക്കാന്‍ സാധിക്കുന്നത്. അതില്‍ ഒന്നാമത്തേത് ഇതൊരു ആര്‍ എസ് എസ് അജണ്ടയാണെന്നതാണ്. ഗുരു ഗോള്‍വാര്‍ക്കര്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നത് ഇന്ത്യയൊരു ഹിന്ദു രാഷ്ട്രമാണെന്നാണ്. ഹിന്ദുവല്ലാത്തവര്‍ക്ക് ഹിന്ദുവാകാം, അല്ലെങ്കില്‍ അതിഥിയായി വന്നുമടങ്ങണമെന്നും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഈ അജണ്ടയാണ് ഈ നിയമഭേദഗതിയിലൂടെ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. രാജ്യമിന്ന് ഒരുകാലത്തുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായും ഇപ്പോള്‍ ഈ നിയമഭേദഗതി കൊണ്ടുവന്നതിലൂടെ ശ്രമിക്കുന്നുണ്ട്. ഇതാണ് മറ്റൊരു കാരണം. നിരവധി വിഭജനങ്ങള്‍ നേരിടേണ്ടി വന്ന ആസാം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളിലെ വീണ്ടും ആശങ്കയിലേക്ക് തള്ളിവീഴ്ത്തുകയാണ് ഈ നിയമം. നിയമഭേദഗതിയെ അംഗീകരിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ അടങ്ങിയിരുന്നാല്‍ അവര്‍ക്ക് അടുത്തഘടത്തിലേക്ക് പോകാം. ഏകീകൃത സിവില്‍കോഡ്, രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കല്‍ എന്നിങ്ങനെ അവരുടെ പ്രത്യേക അജണ്ടകള്‍ നടപ്പിലാക്കാം. പ്രതിഷേധിച്ച് തെരുവിലിറങ്ങിയാല്‍ അവരെ ഭരണകൂടത്തിന് എതിരാക്കി മാറ്റാനും ശ്രമം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തു. രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ 900 തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാശ്രിത, മതാധിഷ്ഠിത, കോര്‍പറേറ്റ് അനുകൂല, ഏകാധിപത്യ സര്‍ക്കാരായി മോദിഭരണത്തില്‍ രാജ്യം മാറിയിരിക്കുകയാണ്. സ്വാതന്ത്ര്യസമരത്തിന്‍റെ പേരിലൊഴുക്കിയ രക്തത്തില്‍ എല്ലാവരുമുണ്ടായിരുന്നു. ആ ത്യാഗങ്ങളെ മറന്ന് മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം. മതേതരത്വ രാജ്യമെന്ന് ആമുഖത്തില്‍ എഴുതിവെച്ച ഭരണഘടനയില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലെത്തിയ മോദിയില്‍ നിന്നാണ് ഇത്തരം ശ്രമങ്ങളുണ്ടാകുന്നത്. എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. 2014 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ മോദി പാര്‍ലമെന്‍റില്‍ ഹാജരായത് വെറും 19 ദിവസം മാത്രമാണ്. ഇതില്‍ വികസനം പറയാന്‍ ഒന്നോ, രണ്ടോ മിനിറ്റ് പോലും ചിലവിട്ടിട്ടില്ല. ബാക്കി സമയത്തെല്ലാം നെഹ്റു കുടുംബത്തെയടക്കം വിമര്‍ശിക്കാനാണ് സമയം കണ്ടെത്തിയത്. നെഹ്റുവിന്‍റെ കാലം മുതല്‍ രാജ്യത്തെ പ്രധാനമന്ത്രിമാര്‍ എതിര്‍ശബ്ദങ്ങളെ കേള്‍ക്കാന്‍ തയ്യാറായിരുന്നു.





Leave a Reply