August 13, 2026

കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

0
IMG_20191223_172258.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാവുംമന്ദം: വിദഗ്ദ പരിചരണത്തിലുള്ള കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണിക്ക് കൈമാറിക്കൊണ്ട് വ്യാപാരി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്‍റ് ജോജിന്‍ ടി ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. 
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, പൊഴുതന പഞ്ചായത്തുകളിലായുള്ള
വിദഗ് പരിചരണം ആവശ്യമായ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്ന തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് രോഗികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എല്ലാ വിശേഷ ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നുണ്ട്. ജനമൈത്രി പോലീസ് ചാര്‍ജ്ജ് ഓഫീസര്‍ കെ പി മുരളീധരന്‍, ശാന്തി അനില്‍, സനല്‍രാജ്, ജൂലി ജോര്‍ജ്ജ്, വി മുസ്തഫ, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *