പൂപ്പൊലി നഗരി സ്ത്രീ സൗഹൃദമാകുന്നു
അമ്പലവയല്‍: പൂപ്പൊലി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇത്തവണത്തെ മേള കൂടുതല്‍ സ്ത്രീ സൗഹൃദമാകുന്നു. കൈ കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കായി ഇത്തവണ മുലയൂട്ടാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാനവേദിക്കും സ്റ്റാളുകള്‍ക്കും ഇടയിലായി ഇതിനായി താല്‍ക്കാലിക മുറി നിര്‍മ്മിച്ചു. സ്ത്രീ സൗഹൃദത്തിന് മാതൃകയായി സംഘാടകര്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 18 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേള കാണാനെത്തുന്ന അമ്മമാര്‍ക്ക് തണലാകുകയാണ് ഈ പദ്ധതി. കൂടാതെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ വനിതാ സിവില്‍ പോലിസ് ഓഫീസര്‍മാരും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ വളണ്ടീയര്‍മാരും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പലവയല്‍ ജനമൈത്രി പോലീസാണ് ഇതിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്.സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ടോയ്‌ലെറ്റുകളും ഇത്തവണ നിര്‍മ്മിച്ചു.






Leave a Reply