സഞ്ചാരികള്‍ക്ക് സഹായ ഹസ്തവുമായി ഡി.റ്റി.പി.സി.പൂപ്പൊലിയില്‍
അമ്പലവയല്‍ : അന്യദേശങ്ങളില്‍ നിന്ന്‍ എത്തു സഞ്ചാരികള്‍ക്ക് വയനാടിനെ പരിചയപ്പെടുത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. വയനാടിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെകുറിച്ചും അവിടേക്കുളള ദൂരം പ്രവേശന സമയം മറ്റുളളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുളള ടൂറിസം വകുപ്പിന്റെ പ്രദര്‍ശ സ്റ്റാള്‍ കാണികള്‍ക്ക് പുത്തന്‍ അറിവ് പകരുന്നു. വയനാടിനെ ഏറെ അടുത്തറിയാനും ഇതിലൂടെ കഴിയുന്നു. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രസിദ്ധമായ ആരാധനാലയങ്ങള്‍, വയനാടന്‍ ഗോത്ര പൈതൃകം, ഗോത്രവിഭാഗത്തിന്റെ പുരാതന ആയുധങ്ങള്‍, കാരാപ്പുഴ ഡാം, എടക്കല്‍ ഗുഹ, ഫാന്റം റോക്ക്, കാന്തന്‍പാറ തുടങ്ങിയ ടൂറിസ കേന്ദ്രങ്ങളുടെ ചരിത്രവും പ്രദര്‍ശന ശാലയില്‍ ശ്രദ്ദേയമാകുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും, രാജ്യങ്ങളില്‍ നിന്നും പൂപ്പൊലിമേളയില്‍ എത്തുവര്‍ക്ക് വയനാട് ടൂറിസത്തെ അടുത്തറിയാനും വൈവിധ്യങ്ങളെ മനസ്സിലാക്കാനും ഈ പ്രദര്‍ശനത്തിലൂടെ സാധിക്കുന്നു. പ്രദര്‍ശനത്തിലൂടെ വയനാട് ടൂറിസത്തെ രാജ്യന്തരതലത്തില്‍ ഉയര്‍ത്തുകയാണ് ജില്ലാ ടൂറിസം വികസന വകുപ്പ്. നേരത്തെ ഡി.റ്റി.പി.സി.തയ്യാറാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ ഹിറ്റായിരുന്നു. വയനാടിന്റെ പ്രധാന ടൂറിസം സീസണായ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ദിനംപ്രതി പതിനായിരക്കണക്കിന് പേരാണ് ചുരം കയറുന്നത്. പുതുവര്‍ഷത്തോടനുബന്ധിച്ച് സഞ്ചാരികള്‍ യാത്രക്കായി തിരഞ്ഞെടുത്ത പ്രധാനയിടങ്ങളില്‍ ഒന്ന്‍ വയനാടായിരുന്നു. പൂപ്പൊലിക്ക് എത്തുവരെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി ആകര്‍ഷിക്കുകയാണ് ഡി.റ്റി.പി.സി.യുടെ ലക്ഷ്യം.





Leave a Reply