കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും മിനിപൂപ്പൊലി ഒരുക്കും;രജിസ്ട്രാര്‍
അമ്പലവയല്‍ : കാലക്കറ്റ് സര്‍വ്വകാലാശാല ക്യാമ്പസില്‍ മിനിപൂപ്പൊലി സംഘടിപ്പിക്കുമെന്ന്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രോര്‍ ഡോ.ടി.എ.അബ്ദുള്‍ മജീദ് പറഞ്ഞു. ഇതിന് മുന്നോടിയായി രജിസ്‌ട്രോറുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള സംഘം അമ്പലവയലില്‍ പ്രാദേശീക ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. കേരളത്തില്‍ യൂണിവേഴ്‌സിറ്റികളില്‍വെച്ച് ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉളള സര്‍വ്വകലാശാലയാണ് കാലിക്കറ്റ്.സര്‍വ്വകലാശാല ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ ഉദ്യാനം പ്രവര്‍ത്തിക്കുന്നത്. പുഷ്പമേള പോലെയുളള പരിപാടികള്‍ നടത്തുന്നതിനായി ഉദ്യാനത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിദ്യാര്‍ത്ഥികളും, ഗവേഷകരും, സഞ്ചാരികളുമായി പതിനായിരക്കണക്കിന് ആളുകള്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പഠിക്കാന്‍ എത്തുവരേയും, കാഴ്ച്ചക്കാരായി എത്തുവരേയും ഒരേ സമയം സംതൃപ്തരാക്കുകയാണ് ലക്ഷ്യമെന്ന്‍ ഡോ.അബ്ദുള്‍ മജീദ് പറഞ്ഞു.
മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവും പൂപ്പൊലിയും ഇാന്നൊരു മാതൃകയായി തീര്‍ന്നിട്ടുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുളള തയ്യാറെടുപ്പും ക്രമീകരണങ്ങളുമാണ് പൂപ്പൊലിയെ കൂടുതല്‍ പ്രസിദ്ധമാക്കിയതെന്ന്‍ അദ്ദേഹം പറഞ്ഞു. മനുഷ്യര്‍ക്ക് തിരക്കും മാനസീക സമ്മര്‍ദ്ധവും സംഘര്‍ഷവും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര പുഷ്പമേള പോലെയുളള പരിപാടികള്‍ മാനസീക ഉല്ലാസം നല്‍കുന്നതാണ് എന്നതിനാലാണ് കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തിച്ചേരുതെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply