വ്യത്യസ്ത തരത്തിലുളള തൈകളുടെ കൂടാരമൊരുക്കി ആന്റണി പൂപ്പൊലിയില്‍
അമ്പലവയല്‍: ഈ തവണയും പതിവ് തെറ്റിക്കാതെ പൂപ്പൊലി മേളയില്‍ സജീവ സാന്നിദ്ധ്യവുമായി ആന്റണിയും ഭാര്യ ജെസിയും. പടിഞ്ഞാറോ നഴ്‌സറിയുടെ ഉടമയാണ് ആന്റണി. 20 വര്‍ഷമായി നെഴ്‌സറി നടത്തി വരികയാണ്. വ്യത്യസ്ത തരത്തിലുളള പൂച്ചെടികളും കാര്‍ഷിക ഉല്പന്നങ്ങളും,വിവിധ വിഭാഗത്തിലുളള റോസാചെടികള്‍, വിവിധ തരത്തിലും, നിറത്തിലുമുളള പേരയ്ക്ക, തെങ്ങിന്‍ തൈകള്‍ തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളായ തൈകളുടെ കൂടാരം ഒരുക്കിയിരിക്കുകയാണ് ആന്റണിയും ഭാര്യയും. വിദേശ തൈകളും, സ്വദേശ തൈകളും വ്യത്യസ്ത തരത്തിലുളള ഫ്രൂട്ട് തൈകളും, തായ്‌ലെന്റില്‍ നിന്നുളള ചെടികള്‍ എന്നിവ ഇവരുടെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. തുടര്‍ച്ചയായി നാല് വര്‍ഷമായി പൂപ്പൊലിയില്‍ ഇരുവരുടെയും സാന്നിദ്ധ്യമുണ്ട്. ആയിരം കൊല്ലി സ്വദേശിയാണ് ആന്റണി. തൈകള്‍ വാങ്ങാന്‍ ദിവസംപ്രതി ഒട്ടേറെ പേര്‍ സ്റ്റാളുകളില്‍ എത്താറുണ്ട്.






Leave a Reply