August 9, 2026

സമന്വയം ഗ്രന്ഥാലയത്തിന്റെ ഒൻപതാം വാർഷികം ആഘോഷിച്ചു

0
IMG_0736
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം ഒൻപതാം വാർഷികം ആഘോഷിച്ചു. പതിവിൽ നിന്നും മാറി ഇത്തവണ ആഘോഷങ്ങൾ നടത്തിയത് അട്ടമല എറാട്ടുംകുണ്ട് ട്രൈബൽ കോളനിയിൽ വച്ചായിരുന്നു. ആഘോഷം കോളനി ശുചീകരിച്ചും കോളനിയിലെ താമസക്കാർക്ക് പുതു വസ്ത്രങ്ങൾ ശേഖരിച്ചു നൽകിയും ഉച്ചഭക്ഷണം അവരോടൊപ്പം പങ്കിട്ടുമായിരുന്നു.  വാർഷികം സൂചിപ്പാറ സെക്ഷൻ ഫോറെസ്റ് ഓഫീസർ ശ്രീ ആർ ബാബു ഉദ്ഘാടനം നിർവഹിച്ചു. മേപ്പാടി ജി എച്ച് എസ് എസ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ ഹരി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എൻ എം എസ് എം കോളേജ് എൻ എസ് എസ് അംഗങ്ങൾ ശേഖരിച്ചു നൽകിയ വസ്ത്രങ്ങളും സമന്വയം ഗ്രന്ഥാലയം അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങളും കോളനി നിവാസികൾക്ക്‌ വിതരണം ചെയ്‌തു ചടങ്ങിൽ  ശ്രീ സുഭാഷ്  (ടി ഡബ്ലിയു)  കദീജ പി വി, അഷറഫ് അലി, അസ്‌ലം മുഹമ്മദ്, അരുൺ മുരുളി, അൻഷാദ് പി, റഹീസ് പി പി, സാഹിറാലി പി കെ,  ജിഷ്ണു എസ്  എന്നിവർ ആശംസകൾ അർപ്പിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *