May 1, 2026

മാതൃകാ പ്രവര്‍ത്തനവുമായി എന്‍.സി.സി കേഡറ്റുകള്‍

0
IMG-20201223-WA0409.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൂളിവയല്‍: 
കണ്ണൂര്‍ സര്‍വകശാലയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ പരീക്ഷക്കായി കൂളിവയല്‍ ഡബ്ല്യു.എം.ഓ ഇമാം ഗസ്സാലി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ എത്തുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മാനദണ്ഡ സുരക്ഷയൊരുക്കി കോളേജിലെ എന്‍.സി.സി കേഡറ്റുകള്‍  മാതൃകയായി. കോളേജിലെ ഒന്നാം വര്‍ഷ എന്‍.സി.സി വിദ്യാര്‍ത്ഥി കേഡറ്റുകളാണ് ഇത്തരത്തില്‍ മാതൃകയായത്. പരീക്ഷക്ക്  എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്‌കാനിംഗ് നടത്തിയും, സാനിറ്റൈസര്‍ നല്‍കിയും, അകലം പാലിപ്പിച്ചുമൊക്കെയാണ് ഇവര്‍ കോവിഡ് സുരക്ഷയൊരുക്കിയത്. മാനേജ്‌മെന്റിന്റെയും, കോളേജ്  പ്രിന്‍സിപ്പളുടെയും,എന്‍.സി.സി ഓഫീസര്‍ ശ്രീജിത്തിന്റെയും നേതൃത്വത്തിലാണ് എന്‍.സി.സി കേഡറ്റുകള്‍ ഇത്തരം മാതൃക പ്രവര്‍ത്തനം നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *