ടാറിങ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ ബൈപ്പാസിൽ കുഴിയടക്കാൻ നടപടിയില്ല

കൽപ്പറ്റ: ടാറിങ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ ബൈപ്പാസിൽ കുഴിയടക്കാൻ നടപടിയില്ല.
ദിവസവും ആംബുലൻസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൻ്റെ തകർച്ച വാഹനങ്ങൾ അപകടത്തിൽ പെടുന്നതിനും കാരണമാവുകയാണ്. ബൈപാസ് ജംഗ്ഷൻ മുതൽ ജനമൈത്രി ജംഗ്ഷൻ വരെ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ജനമൈത്രി ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയിൽ കഴിഞ്ഞ ദിവസം രാത്രിയിലും ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
. ഇതുമൂലം വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പടെ നഗരത്തിലെ പഴയ റോഡിലൂടെയാണ് ഓടുന്നത്.
ആംബുലൻസ് ഉൾപ്പടെ ഗതാഗത കുരുക്കിൽപ്പെടുന്നത് പതിവാണ്.



Leave a Reply