May 1, 2026

വയനാട് ജില്ലയില്‍ 165 പേര്‍ക്ക് കൂടി കോവിഡ്: .179 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (24.12.20) 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15565 ആയി. 13140 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2327 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1540 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
എടവക സ്വദേശികള്‍ 25, പടിഞ്ഞാറത്തറ 18, നെന്മേനി 16, മാനന്തവാടി, പൂതാടി , ബത്തേരി  13 പേര്‍  വീതം, പുല്‍പള്ളി 11, അമ്പലവയല്‍ 9, കല്‍പ്പറ്റ 7, കണിയാമ്പറ്റ, മൂപ്പൈനാട് 6 പേര്‍ വീതം, കോട്ടത്തറ, വൈത്തിരി 4 പേര്‍ വീതം, മീനങ്ങാടി, പനമരം 3 പേര്‍  വീതം, മുട്ടില്‍, തരിയോട് , തൊണ്ടര്‍നാട്, വെള്ളമുണ്ട 2 പേര്‍  വീതം, മേപ്പാടി, പൊഴുതന, വെങ്ങപ്പള്ളി  ഓരോരു ത്തരുമാണ്  സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്. തമിഴ് നാട്ടില്‍ നിന്നും  വന്ന  വെള്ളമുണ്ട  സ്വദേശി, ബംഗാളില്‍  നിന്നും  വന്ന  കണിയാമ്പറ്റ, ബത്തേരി  സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*179 പേര്‍ക്ക് രോഗമുക്തി*
കണിയാമ്പറ്റ, മേപ്പാടി സ്വദേശികള്‍ 19 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ 10 പേര്‍  വീതം, കല്‍പ്പറ്റ 7, മാനന്തവാടി 5, പൊഴുതന 4, വെങ്ങപ്പള്ളി, മൂപ്പൈനാട്, പനമരം, പുല്‍പള്ളി, വൈത്തിരി 3 പേര്‍ വീതം, മുട്ടില്‍, അമ്പലവയല്‍, കോട്ടത്തറ, എടവക 2 പേര്‍ വീതം, നെന്മേനി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൂതാടി, തരിയോട്, തവിഞ്ഞാല്‍ ഓരോരുത്തരും ഒരു മലപ്പുറം സ്വദേശിയും വീടുകളില്‍ ചികിത്സയിലുള്ള 75 പേരുമാണ്  രോഗമുക്തി  നേടിയത്.
.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *