ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ് നീലഗിരി കോളേജുമായി കൈകോർത്ത് കോവളം എഫ് സി
സുൽത്താൻ ബത്തേരി: സന്തോഷ് ട്രോഫി താരം എബിൻ റോസ് ഉൾപ്പടെ നേതൃത്വം നൽകുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രതീക്ഷയായ കോവളം എഫ് സി യും നീലഗിരി കോളേജും തമ്മിലുള്ള ധാരണപത്രം കൈമാറി. ഈ അദ്ധ്യായന വർഷം കോളേജിൽ ആരംഭിച്ച ഫിറ്റ് ഇന്ത്യ- ഫിറ്റ് ക്യാംപസ് മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്. അടിസ്ഥാന സൗകര്യങ്ങൾ, പരിശീലകരുടെ യോഗ്യത തുടങ്ങി വിവിധ ഘടകങ്ങൾ ക്ലബ്ബ് പ്രതിനിധികൾ പരിശോധിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധാരണ പത്രം കൈമാറിയത്.
താളൂരിലെ ഹൈ ആൾട്ടിട്യൂഡ് ഗ്രൗണ്ടിൽ
ശരിയായ പരിശീലനവും മാർഗനിർദേശവും ലഭിച്ചാൽ ലോകനിലവാരത്തിലുള്ള കളിക്കാരെ ഇവിടെനിന്നു വളർത്തിയെടുക്കാൻ കഴിയുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ദേശീയ നിലവാരത്തിലുള്ള പരിശീലനം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടത്. കോളേജ് മാനേജിംങ്ങ് ഡയറക്ടർ റാഷിദ്ഗസ്സാലി, കോവളം. എഫ്.സി.പ്രസിഡണ്ട് റ്റി.ജെ. മാത്യവും ഒപ്പിട്ട ധാരണ പത്രമാണ് കോളേജ് ക്യാംപസിൽ നടന്ന ചടങ്ങിൽ കൈമാറിയത്, അക്കാഡിമിക്ക് ഡീൻ പ്രേഫ.ടി മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റർ എം ദു:രൈ, കോളേജ് കൌൺസിൽ മെമ്പർ അൻവർ സാദിക്ക്, ഫുട്ബോൾ മെന്റർ സി എ സത്യൻ, കോവളം എഫ്, സി.മനേജർ ബൈജു എന്നിവർ സംസാരിച്ചു. കായിക വിഭാഗം മേധാവി സരിൽ വർഗീസ് സ്വാഗതവും പി.ടി.എ.മെമ്പർ കരുണകരൻ നന്ദിയും പറഞ്ഞു.
ഇതിനകം നിരവധി അന്തർ സംസ്ഥാന മത്സരങ്ങളിലുൾപ്പടെ ജേതാക്കളായ നീലഗിരി കോളേജ് ഫുട്ബാൾ ടീമിലെ താരങ്ങളായ ഷഹീർ, സൽമാൻ എന്നിവർ കോവളം എഫ് സി ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
Leave a Reply