July 17, 2026

ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടികുളം:ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും   നേതൃത്വത്തില്‍ കാട്ടികുളം എസ്.എന്‍.ഡി.പി ഹാളില്‍ നടത്തിയ ബോധവത്ക്കരണവും ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണവും സെമിനാര്‍  കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍  കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കമ്മീഷന്‍ അംഗങ്ങളായ ബി. ബബിത, കെ നസീര്‍, സി വിജയകുമാര്‍, പി.പി. ശ്യാമളാദേവി, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ്  അംഗങ്ങളായ അഡ്വ.എം എം ഓമന, അഡ്വ. പി.എസ് സ്മിത, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ റ്റി.യു.സ്മിത എന്നിവര്‍ സംസാരിച്ചു. ബാലസംരക്ഷണ നിയമങ്ങള്‍, ബാലസൗഹൃദ കേരളം-സമൂഹത്തിന്റെ ഉത്തരവാദിത്തം, കുട്ടികളുടെ അവകാശവും സംരക്ഷണവും ഉറപ്പുവരുത്തന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *