May 17, 2026

സി.പി.ഐ. – സി‌.പി.എം. പാർട്ടികൾ വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി

0
IMG-20210307-WA0008
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വാളാട് വട്ടോളി നരിപ്പാറക്കുണ്ടിൽ സി.പി.ഐ. – സി‌.പി.എം. പാർട്ടികൾ വിട്ട് കോൺഗ്രസിൽ ചേർന്നവർക്ക് സ്വീകരണം നൽകി. പ്രദേശത്തെ ഏഴ് കുടുംബത്തിൽ നിന്നുള്ള 15 പേരാണ് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. സ്വീകരണ യോഗം കെ.പി. സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.വി. നാരായണ വാര്യർ അധ്യക്ഷത വഹിച്ചു. വാളാട് മണ്ഡലം പ്രസിഡണ്ട് പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ ,തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തംഗം ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *