July 17, 2026

മക്കിക്കൊല്ലിയിൽ പശുക്കിടാവിനെ അജ്ഞാത മൃഗം ആക്രമിച്ചു; പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു

0
IMG-20210308-WA0002
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാൽ മക്കിക്കൊല്ലി വെള്ളരിപ്പാലം മണക്കാട്ട് ഫ്രാൻസിസിന്റെ പശുക്കിടാവിനെ
വന്യമൃഗം സമീപത്തെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോയി പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു. 10 മാസം പ്രായമുള്ള കിടാവിനെയാണ് കൊന്നത്. തൊഴുത്തിലുണ്ടായിരുന്ന
പശുവിനെയും വന്യമൃഗം ആക്രമിച്ചു.. പശുവിന്റെ ദേഹത്ത് കടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ട്. മുറിവിന്റെ സ്വഭാവവും വ്യക്തമായ കാൽപ്പാടുകളും കണ്ടതിൽ കടുവയാണ് പശുക്കളെ ആക്രമിച്ചതെന്നാണ് സൂചന. കൂടാതെ പ്രദേശവാസികൾ കടുവയെ കണ്ടതായും പറയുന്നുണ്ട്. വനപാലകർ സ്ഥലത്തെത്തിയാലെ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ…

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *