May 14, 2026

ലോക്ക് ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഒരാൾ പിടിയിൽ

0
IMG-20210509-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്ക് ഡൗണിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഒരാൾ പിടിയിൽ

ലോക്ക് ഡൗണിന്റെ മറവിൽ പുലർച്ചെ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ പനമരം ആര്യന്നൂർ കണ്ടങ്കുളത്ത് വീട്ടിൽ ഷംസുദ്ദീൻ പിടിയിൽ. ഇന്ന് പുലർച്ചെ ബാവലിയിൽ വെച്ചാണ് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണനും സംഘവും ചേർന്ന് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 200 ഗ്രാം കഞ്ചാവും KL 72 B 4025 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവൻറ്റീവ് ഓഫീസർ അബ്ദുൾ സലീം, വി.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ സി, സന്തോഷ് കൊപ്രാകണ്ടി, വിപിൻ , അനൂപ്, സാലിം, വജീഷ്, സെൽമ ജോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *