May 14, 2026

തിരുനെല്ലിയിലെ സ്വകാര്യ എസ്റ്റേറ്റിലെ മരം മുറി നിര്‍ത്തിവെയ്ക്കാന്‍ വനം വകുപ്പിന്റെ ഉത്തരവ്

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലിയിലെ സ്വകാര്യ എസ്റ്റേറ്റിലെ മരം മുറി നിര്‍ത്തിവെയ്ക്കാന്‍

വനം വകുപ്പിന്റെ ഉത്തരവ്
മാനന്തവാടി തിരുനെല്ലി വില്ലേജിലെ പനവല്ലി എസ്റ്റേറ്റിൽ നിന്നും മരംമുറിക്കുന്നതിന് വനം വകുപ്പ് നല്‍കിയ അനുമതിയിൽ പരാതികൾ ഉയർന്നതിനെ
തുടര്‍ന്ന് ബേഗുര്‍ റേഞ്ച് ഓഫീസര്‍ കെ രാകേഷ് റദ്ദ് ചെയ്തു.
എസ്റ്റേറ്റില്‍ നിയമവിരുദ്ധമായി വ്യവസ്ഥകള്‍ ലംഘിച്ച്
മരംമുറിക്കുന്നുവെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. വര്‍ഷങ്ങള്‍
പഴക്കമുള്ള വീട്ടി, തേക്ക്, കുന്നി തുടങ്ങിയവയാണ് അനുമതിയുടെ മറവില്‍
മുറിച്ചത്. വനേതര പ്രദേശങ്ങളിലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ആക്ട്
2005 പ്രകാരമാണ് മരങ്ങള്‍ മുറിക്കുന്നതിന് മുന്‍കൂര്‍ അനുമതിക്ക് വേണ്ടി
എസ്റ്റേറ്റ് മാനേജറുടെ അപേക്ഷയില്‍ കോഫി ബോര്‍ഡ് സീനിയര്‍ ലൈസണ്‍
ഓഫീസറുടെ ശിപാര്‍ശയും തിരുനെല്ലി വില്ലേജ് ഓഫീസര്‍ സ്ഥലപരിശോധന നടത്തി
നല്‍കിയ കത്ത്, ലൊക്കേഷന്‍ സ്‌കെച്ച്, മാനന്തവാടി തഹസില്‍ദാറുടെ കത്ത്,
തിരുനെല്ലി ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫിസറുടെ കത്ത് എന്നിവയുടെ
അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. 73 ഇനം മരം മുറിക്കുന്നതിനാണ് അനുമതി ആവശ്യപ്പെട്ടിരിന്നത്. എന്നാൽ നിയമവിരുദ്ധമായ മരം മുറി നടന്നിട്ടില്ലെന്നും എല്ലാ രേഖകളും ഹാജരാക്കി അധികൃതരുടെ അനുമതിയോടെ നിയമ വിധേയമായി മാത്രമാണ് മരങ്ങൾ മുറിച്ചതെന്നും എസ്റ്റേറ്റ് അധികൃതർ പറയുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *