May 30, 2026

വനിതാ ദിനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി ജേതാക്കളെ അനുമോദിച്ചു.

0
FB_IMG_1520689394053
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും KGMOA  ഉപസമിതി  ജ്വാലയും ചേർന്ന്  വനിതാദിനം  ആചരിച്ചു . ഇതോടനുബന്ധിച്ചു  മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റർ രചനാ  മത്സരവും നടന്നു.
 #metoo എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം എസ് കൃഷ്ണയും ( ഡി എം വിംസ് നേഴ്സിംഗ് കോളേജ് മേപ്പാടി ) രണ്ടാം സ്ഥാനം അമല ജോൺസൻ (വിനായക കോളേജ് ഓഫ് നേഴ്സിംഗ് )  ഹരിത രാജൻ (ഗവ. നേഴ്സിംഗ്  സ്കൂൾ പനമരം ) മൂന്നാം സ്ഥാനവും നേടി. മാറുന്ന സ്ത്രീ ജീവിതം സന്നദ്ധപ്രവർത്തനത്തിലൂടെ  എന്ന  വിഷയത്തിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ റുക്‌സാന, ആഷിഖ്, അൻസിൽ ,ഗീതാഞ്ജലി എന്നിവർ യഥാക്രമം ഒന്ന് രണ്ട്  മൂന്ന്‌  സ്ഥാനങ്ങൾ കരസ്ഥമാക്കി.  മാനന്തവാടി നഗരസഭാ  ഡെ. ചെയർപേഴ്സൺ  പ്രദീപ ശശി ഉത്ഘാടനം ചെയ്ത ചടങ്ങിൽ   പ്രിയ പീലിക്കോട് മുഖ്യപ്രഭാഷണം നടത്തി.   കെ ഷബിത ,ഡോ. നീതു ജോൺ, ഡോ. വി  ജിതേഷ്, ഡോ. നീതു ചന്ദ്രൻ, ഡോ. ശ്രീരേഖ, വി കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അമേലി എന്ന സിനിമയുടെ പ്രദർശനവും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *